Monday, December 29, 2025

തളിപ്പറമ്പിൽ പോലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ: തളിപ്പറമ്പിൽ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് ഡി വൈ എസ് പി ഓഫീസിൽ ജോലി ചെയ്യുന്ന തൃച്ചംബരത്തെ സജീവൻ (51) ആണ് മരിച്ചത്.

ഡി വൈ എസ് പി ഓഫീസിന് സമീപത്തെ ക്വാർട്ടേഴ്സിലാണ് സജീവൻ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. തൃച്ചംബരത്തെ പരേതനായ മാധവൻ മാസ്റ്ററുടെ മകനാണ് മരിച്ച സജീവൻ.

Related Articles

Latest Articles