Sunday, June 16, 2024
spot_img

അഗ്നിപഥ് പ്രതിഷേധം ആസൂത്രണം ചെയ്തത് വാട്‌സ് ആപ്പിലൂടെ; ഫ്യൂച്ചർ ഫൗജി എന്ന പേരിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ ആസൂത്രകർ പങ്കുവെച്ച പ്രകോപനപരമായ സന്ദേശളാണ് എല്ലാത്തിനും പിന്നിൽ, കലാപകാരികൾ ലക്ഷ്യമിട്ടത് ബിജെപി നേതാക്കളെ: ബിജെപി നേതാക്കളുടെ വീടുകൾ കത്തിക്കാൻ പണം പിരിച്ചു

പട്ന: ബിഹാറിൽ അഗ്നിപഥ് പദ്ധതിയുടെ പേരിൽ ബിഹാറിൽ നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത് വിട്ട് പട്ന പോലീസ്. കലാപവുമായി ബന്ധപ്പെട്ട് ആസൂത്രണം നടത്തിയതിന്റെ വിവരങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ബീഹാറിലെ ബെട്ടിയയിൽ കലാപത്തിനായി നടത്തിയ ആസൂത്രണവും, ആളുകളെ സംഘടിപ്പിച്ചതുമായ വിവരങ്ങൾ ആണ് പുറത്ത് വന്നത്.

കലാപകാരികൾ വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് കാലാപത്തിനായി ആസൂത്രണം നടത്തിയതെന്നാണ് പട്ന പോലീസ് പറയുന്നത്. ഫ്യൂച്ചർ ഫൗജി എന്ന പേരിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ ഉറവിടം തലസ്ഥാനമായ പട്ന യാണ്. ജൂൺ 17 ന് നിർമ്മിച്ച ഈ ഗ്രൂപ്പിൽ ചിലർ പങ്കുവെച്ച പ്രകോപനപരമായ സന്ദേശങ്ങളാണ് യുവാക്കളെ പ്രചോദിച്ചത്. തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങൾ വിശ്വസിച്ച യുവാക്കൾ കലാപത്തിനായി തെരുവിൽ ഇറങ്ങുകയായിരുന്നുവെന്ന് പോലീസ് പറയുകയും ചെയ്തു.

അഗ്നിപഥിനെതിരായ പ്രതിഷേധങ്ങളുടെ മറവിൽ കലാപകാരികൾ ലക്ഷ്യമിട്ടത് ബിജെപി നേതാക്കളെയായിരുന്നു. ബിജെപി ഓഫീസും ബിജെപി നേതാക്കളുടെ വീടുകളും കത്തിക്കണമെന്നുള്ള സന്ദേശവും വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഇതിനായി എല്ലാവരും 108 രൂപ വീതം നൽകണമെന്നും അറിയിപ്പുമുണ്ടായിരുന്നു. പൊതുമുതൽ വ്യാപകമായി നശിപ്പിച്ച് സംസ്ഥാനത്ത് ഭീതിയുണ്ടാക്കാനുള്ള നിർദ്ദേശവും വാട്‌സ് ആപ്പ് ഗ്രൂപ്പിലുണ്ടെന്ന് പോലീസ് പറഞ്ഞു.

ജൂൺ 17ന് അഗ്നിപഥിന്റെ പേരിൽ ബീഹാറിൽ പ്രത്യേകിച്ച് ബെട്ടിയ ജില്ലയിൽ വലിയ അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്. പദ്ധതിയുടെ മറവിൽ വ്യാപക ആക്രമണം അഴിച്ചുവിടുകയായിരുന്നു കലാപകാരികളുടെ ഉദ്ദേശ്യമെന്നാണ് പോലീസ് പുറത്തുവിട്ട വിവരങ്ങളിൽ നിന്നും ലഭിക്കുന്നത്.

Related Articles

Latest Articles