Wednesday, December 31, 2025

നെയ്യാറ്റിൻകരയിൽ അപകടം; തമിഴ് നാട് ബസ് ഇടിച്ചിട്ട വഴിയാത്രക്കാരിൽ ഒരാൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഇടിച്ച് വീഴ്ത്തിയ വഴിയാത്രക്കാരിൽ ഒരാൾ മരിച്ചു. നെയ്യാറ്റിൻകര കൃഷ്ണപുരം ഗ്രാമം സ്വദേശി ജയകുമാർ (65) ആണ് മരിച്ചത്.

തമിഴ് നാട് ബസ് ഇന്നലെയാണ് മൂന്ന് വഴിയാത്രക്കാരെ റോഡിൽ ഇടിച്ചിട്ടത്. ഇതിൽ നെയ്യാറ്റിൻകര റെയിൽവെ സ്റ്റേഷനു സമീപം റിട്ടയേഡ് റെയിൽവേ ഉദ്യോഗസ്ഥനായ ശ്രീകണ്ഠൻ നായരുടെ (64) നില ഗുരുതരമാണ്. മറ്റൊരാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Related Articles

Latest Articles