Wednesday, January 14, 2026

കോട്ടയത്ത് കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി

മുണ്ടക്കയം: കോട്ടയം കോരുത്തോട് മൂഴിക്കലിൽ കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി.കോരുത്തോട് മൂഴിക്കൽ പാറാംതോട് പോകുന്ന വഴിയിലാണ് പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടത്. വഴിയോരത്തെ പ്ലാവിൽ നിന്നും ചക്ക പറിക്കുവാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ വൈദ്യുതി ലൈനിൽ നിന്നും ഷോക്ക് ഏറ്റതാണ് ആനചെരിയുവാൻ കാരണം.

കഴിഞ്ഞ ദിവസം, വണ്ടിപ്പെരിയാർ മൂലക്കയത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കുട്ടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. 4 വയസുള്ള കുട്ടിയാനയാണ് ചരിഞ്ഞത്. ഞായറാഴ്‌ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

മൂലക്കയം സ്വദേശി അബീഷ് എന്നയാളുടെ കൃഷിയിടത്തിലാണ് കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കൂട്ടത്തോടെ എത്തിയ ആനകൾ പുരയിടത്തിലെ കവുങ്ങ് കുത്തിമറിച്ചിട്ടത് വൈദ്യുതി ലൈനില്‍ പതിച്ച് ലൈൻ കമ്പി പൊട്ടിവീണതാകാം ആനയ്ക്ക് വൈദ്യുതാഘാതമേൽക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.പുലര്‍ച്ചെ വലിയ ശബ്‌ദം കേട്ടതിനെ തുടര്‍ന്ന് കൃഷിയിടത്തിലെത്തിയപ്പോള്‍ കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. കുമളി ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകരെത്തി പരിശോധന നടത്തി. പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണ്.

Related Articles

Latest Articles