Saturday, September 26, 2026

ഇന്ന് അന്താരാഷ്ട്ര ചക്ക ദിനം; ചക്കയുടെ ഗുണങ്ങൾ ഇങ്ങനെ…

ഇന്ന് ജൂലൈ 4 അന്താരാഷ്ട്ര ചക്ക ദിനം. കേരളത്തിന്റെയും തമിഴ് നാടിന്റെയും സംസ്ഥാന ഫലം. ചക്ക കണ്ടാൽ അയ്യേ എന്ന് പറഞ്ഞിരുന്ന കാലത്തു നിന്ന് ആഹാ എന്നു പറയുന്നിടത്തേക്ക് ചക്കയുടെ പദവി ഉയർന്നു.

നിരവധിരോഗങ്ങൾക്കാണ് ചക്ക ഉപയോഗപ്രദമാകുന്നത്. പ്രമേഹരോഗികൾ, രക്തത്തിൽ പഞ്ചസാരയുടെ അളവിന്റെ കുറവുള്ളവരെല്ലാം ഇന്ന് ചക്കയെയാണ് ആശ്രയിക്കുന്നത്. കൂടാതെ കീമോ തെറാപ്പിക്ക് വിധേയരാകുന്നവർക്ക് ചക്കപ്പൊടി കൊടുത്തപ്പോൾ പാർശ്വ ഫലം കുറയുന്നതായി ഓങ്കോളജിസ്റ്റുകളും പറയുന്നുണ്ട്. അതുപോലെ നാരുകളാൽ സമൃദ്ധമായ ചക്ക കഴിക്കുന്നത് കുടലിൽ അർബ്ബുദം ഉണ്ടാകാനുള്ള സാധ്യത കുറയുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

ചക്കയിൽ ഗവേഷണ പദ്ധതികളുമായി കർണ്ണാടക സർവ്വകലാശാലകളും കുതിക്കുകയാണ്. മാംസവിഭവങ്ങൾക്ക് ബദൽ തേടുന്ന സസ്യാഹാരികൾക്ക് മികച്ച ഭക്ഷണത്തിന് കണ്ടെത്തിയിരിക്കുന്ന അസംസ്കൃത വസ്തു ചക്കയാണ്.

Related Articles

Latest Articles