Wednesday, December 31, 2025

പിസിയുടെ അറസ്റ്റിൽ ദുരൂഹത ആരോപിച്ച് കോടതി! എല്ലാറ്റിനും പിന്നിൽ ഫാരിസിന്റെ കൈകൾ ?

സോളാര്‍ കേസ് പ്രതിയുടെ പരാതിയില്‍ പി.സി. ജോര്‍ജിന്റെ അറസ്റ്റ് സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് മജിസ്‌ട്രേട്ട് കോടതി. പ്രതിക്ക് ജാമ്യം നല്‍കിയ ഉത്തരവിലാണ് തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രന്‍ പോലീസിന്റെ കൃത്യവിലോപങ്ങള്‍ അക്കമിട്ട് നിരത്തിയത്.

പരാതി നല്‍കാന്‍ അഞ്ചു മാസം വൈകിയതിന് യാതൊരു വിശദീകരണവുമില്ല. ഫെബ്രുവരി 10 ന് നടന്നതായി ആരോപിക്കുന്ന മാനഭംഗശ്രമത്തിന് ജൂലൈ 2 ന് ഉച്ചയ്ക്ക് 12.40 മണിക്കാണ് പരാതി നല്‍കിയതെന്ന് കോടതി കണ്ടെത്തി. ഒരു കേസില്‍ മൊഴിയെടുക്കാന്‍ വിളിപ്പിച്ച ശേഷം മറ്റൊരു കേസില്‍ ഉടന്‍ അറസ്റ്റ് നടന്നതില്‍ ദുരൂഹതയുണ്ട്.

Related Articles

Latest Articles