Wednesday, September 23, 2026

കൊല്ലത്ത് വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി; കോഴിക്കോട് തോണി മറഞ്ഞ് ഒരാൾ മരിച്ചു

കൊല്ലം: ശക്തികുളങ്ങരയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി. ‘കാണിക്ക മാത’ എന്ന പേരിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്. ശക്തികുളങ്ങര സ്വദേശികളായ ഇസ്തേവ്വ്, ആന്റോ എന്നിവർ ഉൾപ്പെടെ നാല് പേരാണ് വള്ളത്തിലുണ്ടായിരുന്നത്.

ഇതിൽ രണ്ട് പേരെ രക്ഷപ്പെടുത്തി. ഇസ്തേവ്വ്, ആന്റോ എന്നിവരെയാണ് കാണാതായത്. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്.

അതേസമയം കോഴിക്കോട് തോണി മറിഞ്ഞ് ഒരാൾ മരിച്ചു. കോഴിക്കോട് മാവൂരിലെ ചാലിപ്പാടത്ത് തോണി മറിഞ്ഞ് ഒരാൾ മരിച്ചു. മലപ്രം സ്വദേശി ഷാജു (43) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Latest Articles