Thursday, May 2, 2024
spot_img

എല്ലാ പഞ്ചായത്തിലെയും 75 കര്‍ഷകരെ പ്രകൃതി കൃഷിയുമായി ബന്ധിപ്പിക്കുന്നതിലെ സൂറത്തിന്റെ വിജയം രാജ്യത്തിനാകെ മാതൃകയാകും: പ്രകൃതികൃഷി കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: പ്രകൃതി കൃഷി കോണ്‍ക്ലേ വിനെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ സൂററ്റില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവ് ആയിരക്കണക്കിന് കര്‍ഷകരുടെയും സൂറത്തില്‍ പ്രകൃതി കൃഷിയെ സ്വീകരിച്ച്‌ അതിനെ ഒരു വിജയഗാഥയാക്കിയ മറ്റെല്ലാ പങ്കാളികളുടെയും പങ്കാളിത്തത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്തു. ഗുജറാത്ത് ഗവര്‍ണറും മുഖ്യമന്ത്രിയും കോണ്‍ക്ലേ വില്‍ പങ്കെടുത്തു.

അമൃത് കാലിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള രാജ്യത്തിന്റെ പ്രതിജ്ഞയെ ഗുജറാത്ത് എങ്ങനെ നയിക്കുന്നു എന്നതിന്റെ സൂചനയാണ് ഇന്നത്തെ പരിപാടിയെന്ന് ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി വ്യക്തമാക്കി.

”എല്ലാ പഞ്ചായത്തിലെയും 75 കര്‍ഷകരെ പ്രകൃതി കൃഷിയുമായി ബന്ധിപ്പിക്കുന്നതിലെ സൂറത്തിന്റെ വിജയം രാജ്യത്തിനാകെ മാതൃകയാകും”, പ്രധാനമന്ത്രി പറഞ്ഞു. സര്‍പഞ്ചുമാരുടെ പങ്ക് ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം പ്രകൃതിദത്തമായ കൃഷി ദിശയിലേക്ക് മുന്നേറുന്നതിന് കര്‍ഷകരെ അഭിനന്ദിക്കുകയും ചെയ്തു.

സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷവുമായി ബന്ധപ്പെട്ട് വരും കാലങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് അടിസ്ഥാനമാകുന്ന നിരവധി ലക്ഷ്യങ്ങള്‍ക്കായി രാജ്യം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. രാജ്യത്തിന്റെ പുരോഗതിയുടെയും വേഗതയുടെയും അടിസ്ഥാനം നമ്മുടെ ഈ വികസന യാത്രയെ നയിക്കുന്ന ‘സബ്ക പ്രയാസിന്റെ (എല്ലാവരുടെയും പ്രയത്‌നം)’ആത്മാവാണ്” പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവരുടെയും നിരാലംബരുടെയും ക്ഷേമപദ്ധതികളില്‍ ഗ്രാമപഞ്ചായത്തുകള്‍ക്കാണ് മുഖ്യപങ്ക് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles