Tuesday, September 22, 2026

താത്കാലികമായി നിര്‍ത്തി വച്ച അമര്‍നാഥ് തീര്‍ത്ഥാടന യാത്ര ഇന്ന് പുനരാരംഭിച്ചു; ആദ്യ സംഘം യാത്ര തിരിച്ചു

കശ്മീര്‍: അമര്‍നാഥ് തീര്‍ത്ഥാടന യാത്ര ഇന്ന് പുനരാരംഭിച്ചു. മേഘവിസ്ഫോടനവും മോശം കാലാവസ്ഥയും കാരണം താത്കാലികമായി നിര്‍ത്തി വച്ച അമര്‍നാഥ് യാത്രയാണ് ഇന്ന് പുനരാരംഭിച്ചത്. ജമ്മു ബേസ് ക്യാമ്പില്‍ നിന്ന് തീര്‍ത്ഥാടകരുടെ പുതിയ സംഘം ക്ഷേത്രത്തിലേക്കുള്ള യാത്ര ആരംഭിച്ചു. അപകടത്തെ തുടർന്ന് പന്തര്‍ണിയില്‍ കുടുങ്ങിയ യാത്രക്കാര്‍ക്കും ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ സൗകര്യമുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മേഘവിസ്ഫോടനത്തെ തുടര്‍ന്ന് തീര്‍ത്ഥാടകരോട് ബാള്‍ട്ടല്‍ ബേസ് ക്യാമ്പില്‍ തുടരണമെന്നാണ് നിര്‍ദ്ദേശിച്ചിരുന്നത്. 50ഓളം പേരെയാണ് ദുരന്തത്തിൽ കാണാതായത്. 16 പേര്‍ മരിക്കുകയും ചെയ്തിരുന്നു. തീർത്ഥാടകാരിൽ പരിക്കേറ്റവരെ വിമാനമാര്‍ഗ്ഗമാണ് ആശുപത്രിയില്‍ എത്തിച്ചത്. മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി ക്യാമ്പുകളും ടെന്റുകളും തകരുകയും ചെയ്തിരുന്നു.

Related Articles

Latest Articles