Sunday, September 27, 2026

എന്റെ ദേശീയ പതാകയെ ഇനി ആരും അപമാനിക്കരുത്

കഴിഞ്ഞ ദിവസം എറണാകുളത്ത് ദേശീയ പതാകയോട് അനാദരവ് കാണിച്ച സംഭവം വൻ വിവാദമായിരുന്നു. ഇരുമ്പനത്ത് മാലിന്യകൂമ്പാരത്തില്‍ ദേശീയ പതാകയും കോസ്റ്റ് ഗാര്‍ഡിന്‍റെ പതാകയും ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. പരിസരവാസിയായ വിമുക്തഭടന്‍റെ പരാതിയെ തുടർന്ന് ഇന്നലെ തന്നെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

ഇതിനിടയിൽ ഇന്നലെ സമൂഹമാധ്യമങ്ങളിൽ വൈറലായത് മാലിന്യ കൂമ്പാരത്തിൽ കിടന്ന ദേശീയ പതാകയ്ക്ക് ഒരു പോലീസ് ഓഫീസര്‍ സല്യൂട്ട് നൽകുന്ന ഒരു ചിത്രമാണ്. നിമിഷ നേരങ്ങൾക്കകം ആ ചിത്രത്തെ സോഷ്യൽമീഡിയ ഏറ്റെടുക്കുകയും ചെയ്തു.

മാലിന്യ കൂമ്പാരത്തില്‍ കിടന്നിട്ടും ദേശീയ പതാകയ്ക്ക് തൃപ്പൂണിത്തറ സ്റ്റേഷനിലെ അമൽ എന്ന സിവിൽ പോലീസ് ഓഫീസർ സല്യൂട്ട് നല്‍കുന്ന സുന്ദരമായ ഒരു കാഴ്ച കണ്ടതോടുകൂടി അയാളെ അഭിനന്ദിച്ചു കൊണ്ട് നിരവധിപേരും രംഗത്ത് വന്നിരുന്നു. ഇന്നലെ, ഈ പോലീസുകാരനെ കണ്ടു അഭിനന്ദനം അറിയിക്കാൻ മേജർ രവിയും എത്തിയിരുന്നു.

അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് മേജർ രവി പറഞ്ഞത് ഇങ്ങനെയാണ്,
“എന്റെ ദേശീയ പതാകയെ ഇനി ആരും അപമാനിക്കരുത്” അതിനു വേണ്ടി അദ്ദേഹം ആദ്യം ദേശീയ പതാകയ്ക്ക് സല്യൂട്ട് നൽകിയത്. നമ്മുടെ രാഷ്ട്രീയത്തെക്കാൾ വലത് എപ്പോഴും രാഷ്ട്രം തന്നെയായിരിക്കണം… ഇതുപോലെയുള്ള പ്രവൃത്തികളാണ് രാജ്യത്തിലെ ഓരോ യുവാക്കളും ചെയ്യേണ്ടത് എന്നാണ് അദ്ദേഹം വീഡിയോയിലൂടെ പറഞ്ഞത്. തന്റെ കൃത്യ നിര്‍വ്വഹണത്തിനിടയിലും ദേശീയ പതാക അഴുക്കില്‍ കിടന്നിട്ടും നേരെ നിന്ന് സല്യൂട്ട് ചെയ്ത ഹില്‍പാലസ് പോലീസ് സ്‌റ്റേഷനിലെ അമല്‍ പോലീസിന് വീണ്ടും ഒരു ബിഗ് സല്യൂട്ട്. ജയ് ഹിന്ദ്…

വീഡിയോ ചുവടെ ചേർക്കുന്നു….

Related Articles

Latest Articles