Saturday, January 3, 2026

കോണ്‍ഗ്രസിന്റെ നിര്‍ണായക നേതൃയോഗം ഇന്ന് ദില്ലിയിൽ; യോഗത്തിൽ രാഹുൽ ഗാന്ധി ഇല്ല, സ്വകാര്യ സന്ദർശത്തിനായി യൂറോപ്പിൽ

ദില്ലി: കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് ദില്ലിയിൽ നടക്കും. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരും പിസിസി അധ്യക്ഷന്മാരും യോഗത്തിൽ പങ്കെടുക്കും. സംഘടന തെരഞ്ഞെടുപ്പ്, പാര്‍ട്ടി സംഘടിപ്പിക്കാനിരിക്കുന്ന ഭാരത് ജോഡോ യാത്ര, വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിലെ വിഷയങ്ങൾ എന്നിവയും ചർച്ചയാകും. ഉച്ചയ്ക്ക് ശേഷം എഐസിസിയിലാണ് യോഗം.

എന്നാൽ, കോൺഗ്രസ് നിർണായക നേതൃത്വ യോഗം നടക്കുമ്പോഴും സ്വകാര്യ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി യൂറോപ്പിലേക്ക് പോയി. ഇന്ന് ദില്ലിയിൽ ചേരുന്ന പാര്‍ട്ടിയുടെ നിര്‍ണായക യോഗത്തില്‍ അദ്ദേഹം പങ്കെടുക്കില്ല. ചൊവ്വാഴ്ച രാവിലെ വിദേശത്തേക്ക് യാത്ര തിരിച്ച രാഹുല്‍ ഞായറാഴ്ചയോടെ മടങ്ങിയെത്തുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Related Articles

Latest Articles