Friday, May 17, 2024
spot_img

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

പത്തനംതിട്ടയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ആറന്മുള നിയോജക മണ്ഡലം വൈസ് പ്രസിഡന്റായ കുമ്പഴ സ്വദേശി അഭിജിത്ത് സോമനാണ് അറസ്റ്റിലായത്. പത്തനംതിട്ടയിലെ സ്വകാര്യ ലോ കോളേജിലെ വിദ്യാര്‍ഥിനിയാണ് പരാതിക്കാരി. പെണ്‍കുട്ടിയുടെ കയ്യില്‍ നിന്ന് ഇയാള്‍ പണം തട്ടിയെടുത്തെന്നും പരാതിയുണ്ട്. പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നാലെയാണ് പൊലീസില്‍ പരാതി എത്തുന്നത്.

എട്ട് മാസം മുമ്പ് പ്രതി പെൺകുട്ടിയുമായി പ്രണയത്തിലാവുകയും പല തവണ ലോഡ്ജുകളിൽ കൊണ്ട് പോയി ലൈംഗികമായി ചൂഷണം ചെയ്തെന്നുമാണ് പരാതി. ഇരുവരും ഒരേ കോളെജിലാണ് പഠിക്കുന്നത്. പെൺകുട്ടിക്ക് ഫീസ് അടയ്ക്കാൻ വീട്ടുകാർ കൊടുത്ത പണത്തിൽ നിന്ന് രണ്ട് തവണയായി കാറ് നന്നാക്കാനെന്ന പേരിൽ അമ്പതിനായിരവും വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് പറഞ്ഞ് 75,000 രൂപയും പ്രതി കൈക്കലാക്കി. കോളേജിൽ ഫീസ് അടക്കാൻ സമയമായപ്പോൾ പെൺകുട്ടി പണം ആവശ്യപ്പെട്ടു . എന്നാൽ അഭിജിത്ത് ഒഴിഞ്ഞുമാറി. ഫീസ് കുടിശ്ശിക വന്നതോടെ കോളേജ് അധികൃതർ പെൺകുട്ടിയുടെ വീട്ടിൽ വിവരം അറിയിച്ചു. തുടർന്ന് പെൺകുട്ടി വീണ്ടും അഭിജിത്തിനോട് പണം ആവശ്യപ്പെട്ടെങ്കിലും പ്രതി ഫോൺ എടുക്കാതെ പരാതിക്കാരിയുടെ നമ്പർ ബ്ലോക്ക് ചെയ്തു. ഇതിൽ മനംനൊന്ത് ബുധനാഴ്ച കോളേജ് ഹോസ്റ്റലിൽ വച്ച് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു.

Related Articles

Latest Articles