Wednesday, September 23, 2026

വിദ്യാർത്ഥിനിയുടെ ആത്മഹത്യ; തമിഴ്നാട് കല്ലാക്കുറിച്ചിയിൽ സംഘർഷം; പോലീസിന് നേരെ കല്ലേറ്

ചെന്നൈ: തമിഴ്നാട് കല്ലാക്കുറിച്ചിയിൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ തുടർന്ന് പോലീസും വിദ്യാർത്ഥികളും തമ്മിൽ സംഘർഷമുണ്ടായി. പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള സമരമാണ് അക്രമാസക്തമായി മാറിയത്.

പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലേറിയുകയും പോലീസ് വാഹനം കത്തിക്കുകയും ചെയ്തു. സമരക്കാരെ പിരിച്ചുവിടാൻ പോലീസ് ആകാശത്തേക്ക് വെടിവച്ചു.

കഴിഞ്ഞ ദിവസമാണ് പ്ലസ് ടു വിദ്യാർത്ഥിനി ഹോസ്റ്റലിന്‍റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.
സംഭവത്തിന് ശേഷം യാതൊരു അന്വേഷണവും ഉണ്ടായില്ല. തുടർന്നാണ് വിദ്യാർത്ഥികൾ സമരത്തിനിറങ്ങിയത്.

Related Articles

Latest Articles