Saturday, October 17, 2026

ജഗദീപ് ധന്‍കറിന്റെ നേതൃത്വത്തില്‍ രാജ്യസഭയും ഇന്ത്യാ മഹാരാജ്യവും ഉയരങ്ങള്‍ കീഴടക്കും; എന്‍ഡിഎ ഉപരാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി ജഗദീപ് ധന്‍കറിന് പിന്തുണയറിയിച്ച്‌ വൈഎസ്‌ആര്‍സിപി

ദില്ലി: എന്‍ഡിഎയുടെ ഉപരാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കറിന് അഭിനന്ദനവുമായി വൈഎസ്‌ആര്‍പി കോണ്‍ഗ്രസ് പാര്‍ട്ടി. ധന്‍കറിന് പിന്തുണയറിക്കുന്നതായി സൂചിപ്പിച്ച്‌ കൊണ്ട് വൈഎസ്‌ആര്‍സിപി എംപി വിജയസായി റെഡ്ഡിയാണ് അഭിനനമറിയിച്ചത്.

ജഗദീപ് ധന്‍കറിന്റെ നേതൃത്വത്തില്‍ രാജ്യസഭയും ഈ ഇന്ത്യാ മഹാരാജ്യവും ഉയരങ്ങള്‍ കീഴടക്കുമെന്നും വിജയസായി റെഡ്ഡി വ്യക്തമാക്കി. എപ്പോഴും മനഃസാക്ഷിക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ അഭിഭാഷകനും മുന്‍ പാര്‍ലമെന്റേറിയനും ഗവര്‍ണറുമാണ് ജഗദീപ് ധന്‍കറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ എന്നിവരും മറ്റ് ബിജെപി നേതാക്കളും മന്ത്രിമാരും ഉള്‍പ്പെടെ ശനിയാഴ്ച ദില്ലിയിൽയില്‍ ചേര്‍ന്ന ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് ധന്‍കറിന്റെ പേര് അന്തിമമായി പ്രഖ്യാപിച്ചത്. ഓഗസ്റ്റ് ആറിനാണ് ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് നടക്കുക.

എന്നാൽ, നാളെയാണ് നിര്‍ണ്ണായകമായ രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്. വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്‌ആര്‍സിപി തങ്ങളുടെ പിന്തുണ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ദ്രൗപദി പിന്തുണ മുര്‍മുവിനും പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Latest Articles