Monday, September 21, 2026

അപൂര്‍വ്വമെന്നു തോന്നിപ്പിക്കുന്ന തിരുനെ‌ട്ടൂരപ്പന്റെ അത്ഭുതങ്ങൾ

ഇരട്ട ശ്രീകോവിലുകള്‍, പ്രതിഷ്ഠ ശിവനും വിഷ്ണുവും!!വളരുന്ന സ്വയംഭൂശിലയായ തിരുനെ‌ട്ടൂരപ്പന്‍ അത്ഭുതമാണ്

എറണാകുളംകാര്‍ക്ക് പ്രത്യേകിച്ചൊരു മുഖവുരയുടെ ആവശ്യമില്ല തിരുനെട്ടുരപ്പെക്കുറിച്ച് പറയുമ്പോള്‍. അപൂര്‍വ്വമെന്നു തോന്നിപ്പിക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളുമുള്ള തിരുനെട്ടൂർ മഹാദേവക്ഷേത്രം ജില്ലയിലെ പൗരാണിക ക്ഷേത്രങ്ങളില്‍ ഒന്നാണ്. പരശുരാമന്‍ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെ‌ടുന്ന , തുല്യപ്രാധാന്യത്തോ‌ടെ ശിവനെയും വിഷ്ണുവിനെയും ആരാധിക്കുന്ന ക്ഷേത്രത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. ഐതിഹ്യങ്ങള്‍ കൊണ്ടും ആചാരങ്ങള്‍ക്കൊണ്ടും അത്ഭുതപ്പെ‌ടുത്തുന്ന നെട്ടൂര്‍ ക്ഷേത്രത്തിന്റെ പ്രത്യേകതകൾ നോക്കാം

പരശുരാമന്‍ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളില്‍ ഒന്നായി അറിയപ്പെ‌ടുന്ന തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തിന് പ്രത്യേകതകള്‍ ഏറെയുണ്ട്. മഹാ ക്ഷേത്രമാണെങ്കില്‍ക്കൂടിയും സാധാരണ ക്ഷേത്രങ്ങളില്‍ പരിചിതമല്ലാത്ത പല കാര്യങ്ങളും ഇവി‌‌ടെ കാണാം. ത്രേതായുഗത്തിൽ പരശുരാമന്‍ പ്രതിഷ്ഠ ന‌ടത്തിയ ഇവി‌ടുത്തെ വാവുബലിയും പ്രസിദ്ധമാണ്.

ശിവന്‍റെ പേരില്‍ അറിയപ്പെ‌ടുന്ന ക്ഷേത്രമാണെങ്കിലും അതേ പ്രാധാന്യത്തില്‍ തന്നെ ഇവി‌ടെ വിഷ്ണുവിനെയും ആരാധിക്കുന്നു. എന്നാല്‍ ശിവനും വിഷ്ണുവിനും രണ്ട് പ്രത്യേക ശ്രീകോവിലുകളാണ് ഇവിടെയുള്ളത്. രണ്ട് പ്രതിഷ്ഠകള്‍ക്കുമായി വെവ്വേറെ കൊടിമരങ്ങളും ബലിക്കല്‍പുരകളും പൂജാ കാര്യങ്ങള്‍ക്കായി രണ്ടു തന്ത്രിമാരും ഇവിടെയുണ്ട്.

തേത്രായുഗത്തില്‍ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയതാണ് ഇവിടുത്തെ ശിവനെ. അർദ്ധനാരീശ്വരസങ്കൽപ്പത്തിൽ പ്രതിഷ്ഠിക്കപ്പെ‌ട്ടിരിക്കുന്ന ശിവസ്വരൂപം കിഴക്ക് ദിശയിലേക്കാണ് ദര്‍ശനമുള്ളത്.
ശിവക്ഷേത്രം നിര്‍മ്മിച്ചതിനു ശേഷം പിന്നീ‌ടാണ് ഇവി‌ടെ വിഷ്ണു ക്ഷേത്രം വരുന്നത്. ഒരിക്കല്‍ വില്വാമംഗലം സ്വാമി തന്‍റെ ജ്ഞാനദൃഷ്ടിയില്‍ ഇവി‌ടെ വിഷ്ണുവിന്‍റെ സാന്നിധ്യം മനസ്സിലാക്കുകയും ശേഷം ഇവി‌ടെ വിഷ്ണു ക്ഷേത്രം നിര്‍മ്മിക്കുകയുമായിരുന്നു. അതിനൊപ്പം തന്നെ അദ്ദേഹം വാവുബലിക്ക് തുടക്കം കുറിക്കുകയും ചെയ്തു.

 

 

Related Articles

Latest Articles