Tuesday, April 30, 2024
spot_img

പീഡനക്കേസില്‍ കണ്ണൂർ നഗരസഭ കൗൺസിലറും കോൺഗ്രസ് നേതാവുമായ പി വി കൃഷ്ണകുമാർ അറസ്റ്റിൽ; ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത് സംഭവം നടന്ന് മൂന്നാഴ്ചയ്ക്ക് ശേഷം

കണ്ണൂര്‍: പീഡനക്കേസില്‍ കണ്ണൂർ നഗരസഭ കൗൺസിലറും കോൺഗ്രസ് നേതാവുമായ പി വി കൃഷ്ണകുമാർ അറസ്റ്റിൽ. ഒളിവിലായിരുന്ന കൃഷ്ണകുമാറിനെ എ സി പി, ടി കെ രത്നകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

ജൂലൈ 20 നാണ് നഗരസഭ കൗൺസിലറും കോൺഗ്രസ്‌ നേതാവുമായ പി വി കൃഷ്‌ണകുമാർ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി വനിത സഹകരണ ബാങ്ക് ജീവനക്കാരിയായ യുവതി സിറ്റി പൊലീസ്‌ കമ്മീഷണർക്കും വനിതാ കമ്മീഷനും പരാതി നൽകിയത്. പരാതിയിൽ എടക്കാട് പൊലീസ് കേസെടുത്തു. ഇതിന് പിന്നാലെ കൃഷ്ണകുമാർ ഒളിവിൽ പോവുകയായിരുന്നു. യുവതി ജോലി ചെയ്യുന്ന കോൺഗ്രസ്‌ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിലെ മുൻ ജീവനക്കാരൻ കൂടിയായിരുന്നു കൃഷ്‌ണകുമാർ. പീഡനക്കേസ് പ്രതിയായ കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിളാ അസോസിയേഷന്‍ അടക്കമുള്ള സംഘടനകള്‍ സമരം നടത്തിയിരുന്നു.

Related Articles

Latest Articles