Wednesday, April 24, 2024
spot_img

‘ലംഗ്യ വൈറസ്’; മനുഷ്യരാശിയുടെ ഉറക്കം കെടുത്താൻ പുതിയൊരു വില്ലൻ കൂടി; ചൈനയിൽ 35 പേർക്ക് രോഗബാധ; മനുഷ്യർക്ക് പുറമെ ആടുകളിലും നായകളിലും വൈറസ് സാന്നിധ്യം

മനുഷ്യരാശിക്ക് വെല്ലുവിളിയായ കൊവിഡിനും കുരങ്ങുവസൂരിക്കും പിന്നാലെ ഇപ്പോൾ മറ്റൊരു വൈറസ് കൂടി. ലംഗ്യ വൈറസ് എന്ന ജീവിജന്യ വൈറസാണ് ഇപ്പോഴത്തെ വില്ലൻ. ചൈനയിൽ ഇതിനോടകം 35 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മനുഷ്യർക്ക് പുറമെ ചൈനയിലെ 2% ആടുകളിലും 5% നായകളിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ലംഗ്യ വൈറസ് ബാധിച്ച് ഇതുവരെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ആരോഗ്യ വിദഗ്ധർ സ്ഥിതിഗതികൾ കർശനമായി നിരീക്ഷിച്ചുവരികയാണ്.

ലംഗ്യ വൈറസ് ജന്തുജന്യ വൈറസാണ്. ഭക്ഷണം, വെള്ളം, പരിസ്ഥിതി എന്നിവയിലൂടെ വൈറസ് പടർന്ന് പിടിക്കാം. ചൈനയിൽ രോഗം കണ്ടെത്തിയ 26 പേരിൽ പനി, ക്ഷീണം, ചുമ, വിശപ്പില്ലായ്മ, തലവേദന, ഛർദി എന്നീ ലക്ഷണങ്ങൾ കണ്ടെത്തി. ഒപ്പം വൈറ്റ് ബ്ലഡ് സെൽസിൽ കുറവ് , കരൾ, കിഡ്‌നി എന്നിവ തകരാറിലാവുക, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുക എന്നതും കണ്ടുവരുന്നു.

ഇത് പുതുതായി കണ്ടെത്തിയ വൈറസായതുകൊണ്ട് തന്നെ തായ്വാനിലെ ലബോറട്ടറികളിൽ ഇവ കണ്ടെത്താനുള്ള ഫലപ്രദമായ ടെസ്റ്റിംഗ് രീതികൾ പരീക്ഷിച്ചുവരികയാണ്.

Related Articles

Latest Articles