കണ്ണൂർ: കണ്ണൂര്‍ പയ്യന്നൂര്‍ കരിവെള്ളൂരിൽ യുവതി ആത്മഹത്യ ചെയ്തു. ഭർതൃവീട്ടിലെ പീഡനമാണ് യുവതി ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. 24 കാരിയായ സൂര്യയാണ് കഴിഞ്ഞ ദിവസം ഭർത്താവിന്റെ വീട്ടിൽ കെട്ടി തൂങ്ങി മരിച്ചത്.
സൂര്യയെ ഭർത്താവ് രാഗേഷും ഇയാളുടെ അമ്മയും ചേർന്ന് നിരന്തരം പീഡിപ്പിച്ചിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞതായി പോലീസ് അറിയിച്ചു. 2021 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 8 മാസം പ്രായമുള്ള മകനുണ്ട് ഭർത്താവ് രാഗേഷിനും അമ്മയ്ക്കുമെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

