കോഴിക്കോട്: കൊടുവളളിക്ക് സമീപം പൂനൂർ പുഴയിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. കട്ടിപ്പാറ ചമൽ സ്വദേശി കരീം (70) ആണ് മരിച്ചത്. തലയിൽ മുറിവേറ്റിട്ടുണ്ട്. അംഗപരിമിതനായ കരീം പുഴയിലേക്ക് കാൽ വഴുതിവീണതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇയാളുടെ വാഹനം പുഴയോരത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. രാവിലെ പൂനൂർ പുഴയിൽ മൃതദേഹം കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചത് കരീം ആണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തിൽ കൊടുവളളി പോലീസ് അന്വേഷണം ആരംഭിച്ചു