Thursday, November 12, 2026

പിണറായി വിജയന്റെ അമേരിക്കൻ തട്ടിപ്പിന് തെളിവ്. ഭൂലോക അഴിമതിയെന്ന് ആരോപണം. കേന്ദ്ര ഏജൻസികൾ ഇടപെടണമെന്ന് ആവശ്യം. സോളാർ തട്ടിപ്പിന്‍റെ മറ്റൊരു പതിപ്പിന് തിരികൊളുത്തിയിരിക്കുന്നു പിണറായി വിജയൻ സർക്കാർ എന്ന് ആക്ഷേപം

കൊച്ചി: വൈദ്യുത വാഹനങ്ങളുടെ നിർമ്മാണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ കരാറൊപ്പിട്ടത് അമേരിക്ക കേന്ദ്രീകരിച്ചുള്ള കടലാസ് കമ്പനിയുമായിട്ടെന്ന ആരോപണം ശക്തമാകുന്നു.. കൊച്ചിയിൽ നടന്ന ഇവോൾവ് ഇ മൊബിലിറ്റി എക്സ്പോയിൽ വച്ച് ഹൈഡ്രജൻ ബാറ്ററിയിൽ പ്രവർത്തിക്കുന്ന വൈദ്യുത വാഹനങ്ങളുടെ നിർമാണം കേരളത്തിൽ നടത്താൻ കരാർ ഒപ്പിട്ടിരുന്നു. അമേരിക്കയിലെ ബോസ്റ്റൺ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്പോട്ടിമൈസ് എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായാണ് സർക്കാർ കരാർ ഒപ്പിട്ടത്. എന്നാൽ ഈ കമ്പനി കടലാസ് കമ്പനിയാണെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.

കമ്പനി അമേരിക്കയിൽ രജിസ്റ്റർ ചെയ്തതിന്‍റെ രേഖയാണ് ഇതിനു തെളിവായി ഉയർത്തി കാട്ടുന്നത്.. കമ്പനിയുടെ വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള ഓഫീസ് അഡ്രസും തട്ടിപ്പിന് തെളിവായി പറയുന്നു. ഈ വർഷം മെയ് മാസം 16 ആം തീയതി മാത്രം രജിസ്റ്റർ ചെയ്ത കമ്പനിയാണ് ഇത്. മസാച്യൂസെറ്റ്‌സ് കോർപ്പറേഷനിൽ നിന്ന് ലഭിച്ച ഔദ്യോഗിക രേഖകൾ പ്രകാരം ഈ കമ്പനിക്ക് ഉടമയും നടത്തിപ്പുകാരനുമായി ഒരേയൊരു വ്യക്തിയേയുള്ളൂ. കമ്പനിയുടെ സിഇഒയും , ഡയറക്ടറും പ്രസിഡന്‍റും, ട്രഷററും , സെക്രട്ടറിയുമെല്ലാം ആനന്ദ് വാസുദേവൻ എന്ന വ്യക്തിയാണ്. രേഖകളിൽ കമ്പനിയുടെ മുടക്കുമുതൽ പൂജ്യം ഡോളറാണെന്നും കാണാം.

കമ്പനിയുടെ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള കമ്പനിയുടെ ഓഫീസ് അഡ്രസും സംശയാസ്പദമാണ്.
ഈ അഡ്രസിലുള്ള 417 നമ്പർ ഫ്ലാറ്റിൽ താമസിക്കുന്നത് ആനന്ദ് വാസുദേവൻ എന്ന വ്യക്തിയാണ് . ഈ വ്യക്തിയാണ് രേഖകൾ പ്രകാരം സ്പോട്ടിമൈസ് എനർജി കമ്പനിയുടെ ഉടമ. ഈ വ്യക്തിയുമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ കരാർ ഒപ്പിട്ടിരിക്കുന്നതും.

അമേരിക്കയിലെ ഒരു ചെറിയ അപ്പാർട്ട്മെന്റിൽ പ്രവർത്തിക്കുന്ന, ഒരുമാസം മുൻപ് മാത്രം രജിസ്റ്റർ ചെയ്ത, ഒരു ഡോളർ പോലും മുടക്കുമുതൽ ഇല്ലാത്ത കമ്പനിയുമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ കരാർ ഒപ്പിട്ടിരിക്കുന്നത്. പ്രത്യക്ഷത്തിൽ തന്നെ കടലാസ് കമ്പനിയായ സ്പോട്ടിമൈസ് എനർജിയുമായി സർക്കാർ നടത്തുന്ന ഇടപാടിൽ വൻ അഴിമതിയുണ്ടെന്നാണ് ആരോപണം. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം നടത്തി നടപടി എടുക്കണമെന്ന ആവശ്യവും ശക്തമാകുന്നു

Related Articles

Latest Articles