Monday, May 6, 2024
spot_img

ഭാരത് ജോഡോ യാത്രക്ക് തിരിച്ചടിയോ ;രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര എറണാകുളം ജില്ലയിലേക്ക് കടക്കുന്നതിന് മുന്‍പേ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് രാജിവെച്ച്‌ ബിജെപിയില്‍ ചേര്‍ന്നു

കൊച്ചി : രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര എറണാകുളം ജില്ലയിലേക്ക് കടക്കുന്നതിന് മുന്‍പേ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് രാജിവെച്ച്‌ ബിജെപിയില്‍ ചേര്‍ന്നു.എറണാകുളം സെന്‍ട്രല്‍ മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണന്‍ പാറപ്പുറമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിന്റെ വ്യാപാരി സംഘടനയുടെ ജില്ലാ പ്രസിഡന്റും ഒബിസി കോണ്‍ഗ്രസിന്റെ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയും
ആര്‍ ശങ്കര്‍ ഫൗണ്ടേഷന്റെ എറണാകുളം ജില്ലാ സെക്രട്ടറിയും ആയിരുന്നു രാധാകൃഷ്ണന്‍.

രാഹുലിനെ സ്വീകരിക്കാന്‍ ഒരുങ്ങുന്ന എറണാകുളത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ തിരിച്ചടിയാണ് രാധാകൃഷ്ണന്റെ മാറ്റം.
നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളിലുളള വിശ്വാസമാണ് തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചതെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. ഭാരത് ജോഡോ യാത്ര മോദി സര്‍ക്കാരിനെ ബാധിക്കില്ലെന്നാണ് തന്റെ വിശ്വാസമെന്നും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി താരതമ്യം ചെയ്യുമ്ബോള്‍ നേതൃപാടവവും അഴിമതിയില്ലായ്മയും ബിജെപിക്ക് അഭിമാനകരമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ അഴിമതി മുക്ത പ്രതിച്ഛായ തന്നെ ആകര്‍ഷിച്ചു വെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേർത്തു .

ഭാരത് ജോഡോ യാത്ര കൊച്ചിയില്‍ എത്തിച്ചേരുമ്ബോള്‍ രാഹുല്‍ ഗാന്ധിക്ക് ബിജെപി നല്‍കുന്ന പാരിതോഷികമാണ് രാധാകൃഷ്ണന്‍ പാറപ്പുറത്തിന്റെ മാറ്റമെന്ന് ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ആലപ്പുഴ ജില്ല കടന്ന് ഇന്ന് വൈകിട്ടോടെയാണ് ഭാരത് ജോഡോ യാത്ര കൊച്ചിയിലേക്ക് എത്തുക.

Related Articles

Latest Articles