Thursday, October 1, 2026

സർക്കാർ ജീവനക്കാർ ജോലി സമയത്ത് ഫേസ് ബുക്കിലും വാട്സപ്പിലും കളിച്ചാൽ പിടിവീഴും;ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നത് വിജിലൻസിന്റെ ലോക്കപ്പ്

തിരുവനന്തപുരം :ജോലി സമയത്ത് വാട്‌സ് അപ്പിലും ഫെയ്‌സ്ബുക്കിലും പോസ്റ്റിട്ടുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നത് വിജിലൻസിന്റെ ലോക്കപ്പ്. ജോലി സമയത്ത് സോഷ്യൽമീഡിയയിൽ സജീവമായ ഉദ്യോഗസ്ഥരെ പിൻതുടരുന്നതിനാണ് വിജിലൻസ് സംഘം ഇപ്പോൾ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ഓഫീസുകളിലും സ്‌കൂളുകളിലുമൊക്കെ പ്രവൃത്തി സമയത്ത് ‘സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ‘ ജീവനക്കാരെ കണ്ടെത്തി വിജിലൻസ് ഇനി നടപടിയെടുക്കും. വാട്‌സ് അപ്പിലും, ഫെയ്‌സ് ബുക്കിലും പോസ്റ്റിടുന്ന സമയം നോക്കിയാവും വിജിലൻസ് ഉദ്യോഗസ്ഥരെ കുടുക്കുക. ജോലി സമയത്ത് വാട്‌സ് അപ്പിൽ സെൽഫി പോസ്റ്റ് ചെയ്യുകയും സന്ദേശങ്ങൾ ഷെയർ ചെയ്യുകയും ചെയ്ത ഉദ്യോഗസ്ഥനെതിരെ പരാതിയെ തുടർന്ന് വിജിലൻസ് കേസെടുത്തു.പരാതിക്കാരൻ ‘ സ്‌ക്രീൻ ഷോട്ടെടുത്ത് തെളിവായി ഹാജരാക്കുകയായിരുന്നു

Related Articles

Latest Articles