Saturday, October 3, 2026

കർണാടകയിൽ ടെമ്പോ ട്രാവലറും വാനും കൂട്ടിയിടിച്ചു ; ഒമ്പത് തീർത്ഥാടകർ മരിച്ചു

കർണാടക: ഹാസൻ ജില്ലയിൽ ടെമ്പോ ട്രാവലറും വാനും കൂട്ടിയിടിച്ചു. അപകടത്തിൽ ഒമ്പത് പേർ മരിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം.

ഹാസൻ ജില്ലയിലെ അർസികെരെ താലൂക്കിലെ ഗാന്ധിനഗറിനടുത്താണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

ധർമ്മസ്ഥല, സുബ്രഹ്മണ്യ, ഹാസനാംബ ക്ഷേത്രങ്ങളിൽ ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു തീർത്ഥാടകരാണ് മരിച്ചവരെന്ന് പോലീസ് പറഞ്ഞു.കെ എം എഫിന്റെ വാൻ ആണ് അപകടത്തിൽപെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു

Related Articles

Latest Articles