ദില്ലി : വായു ഗുണനിലവാരം മോശമായ നിലയിൽ തുടരുന്നതായി റിപ്പോർട്ട്. വൈക്കോൽ കത്തിക്കൽ ഉയർന്നത് രാജ്യ തലസ്ഥാനത്തെ വായുഗുണനിലവാരത്തെ ഗുരുതരമായ നിലയിൽ എത്തിച്ചിട്ടുണ്ട്. ദില്ലി , ഗുരുഗ്രാം എന്നിവയ്‌ക്കൊപ്പം ദേശീയ തലസ്ഥാന മേഖലയുടെ ഭാഗമായ നോയിഡയിൽ 342 എ ക്യു ഐ രേഖപ്പെടുത്തി.
ഇന്ന് രാവിലെ 6.30ന് നോയിഡയിൽ 342 എ ക്യു ഐ രേഖപ്പെടുത്തി. 323 എ ക്യു ഐയാണ് ദില്ലിയിൽ രേഖപ്പെടുത്തിയത്.
301-400 പരിധിയിലുള്ള വായുവിന്റെ ഗുണനിലവാരം ശ്വാസകോശ സംബന്ധമായ അസുഖത്തിന് കാരണമാകും. എന്നാൽ നോയിഡയിലെയും ദില്ലിയിലെയും വായുവിന്റെ ഗുണനിലവാരം അതീവ ഗുരുതരമാണ് (401-500) . ഇത് ശ്വാസകോശ രോഗങ്ങളുള്ളവരെ ഗുരുതരമായി ബാധിക്കുകയും, നിലവിൽ രോഗങ്ങൾ ഇല്ലാത്തവർക്ക് പോലും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

