Saturday, January 10, 2026

ദരിദ്രർക്കും പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾക്കും ആശ്വസിക്കാം ;ലൈഫ് ഭവന പദ്ധതിയുടെ പട്ടികയിലുള്ളവരുമായി കാരാർ ഒപ്പിടാൻ ഉടൻ ഉത്തരവിറക്കും മന്ത്രി എം ബി രാജേഷ്

ഗുണഭോക്താക്കളുടെ പുതിയ പട്ടിക പ്രസിദ്ധീകരിച്ച് രണ്ട് മാസം പിന്നിട്ടിട്ടും സംസ്ഥാനത്ത് ഒരിടത്ത് പോലും നിര്‍മാണം തുടങ്ങിയിട്ടില്ല. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാത്തതിനാല്‍ ഗുണഭോക്താക്കളുമായി കരാര്‍ വയ്ക്കാനോ അഡ്വാന്‍സ് അനുവദിക്കാനോ പഞ്ചായത്തുകള്‍ക്കോ നഗരസഭകള്‍ക്കോ കഴിഞ്ഞിട്ടില്ല.ലൈഫ് ഭവന പദ്ധതിയുടെ പട്ടികയിലുള്ള ഗുണഭോക്താക്കളുമായി കാരാർ ഒപ്പിടാൻ ഉടൻ ഉത്തരവിറക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

ആദ്യ പരിഗണന നൽകുക അതി ദരിദ്രർക്കും പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിൽ ഉള്ളവർക്കുമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.മുൻഗണനാ വിഭാഗത്തിന് സഹായം എത്തിക്കാൻ ഹഡ്കോ വായ്പ ലഭ്യമാക്കാനുള്ള ശ്രമം അടുത്ത ദിവസം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. 2020 ലെ ലിസ്റ്റിലുള്ളവർക്ക് ധനസഹായം നൽകാമെന്നും ഇതിനുള്ള നിർദേശം ഉടൻ നൽകുമെന്നും തദ്ദേശ വകുപ്പ് അറിയിച്ചു.

Related Articles

Latest Articles