Thursday, May 16, 2024
spot_img

കോയമ്പത്തൂർ സ്ഫോടനം;പാലക്കാട് അബൂബക്കർ സിദ്ദിഖിന്റെ വീട്ടിൽ എൻഐഎ റൈഡ്

കോയമ്പത്തൂര്‍:സ്ഫോടന കേസുമായി ബന്ധപ്പെട്ട് പാലക്കാടും എൻഐഎ റെയ്ഡ്. കൊല്ലങ്കോടിനടുത്ത് മുതലമട ചപ്പക്കാടാണ് റെയ്ഡ് നടത്തുന്നത്. ഐഎസ് ബന്ധത്തെ തുടർന്ന് അറസ്റ്റിലായ അബൂബക്കർ സിദ്ദിഖിന്റെ വസതിയിലാണ് പരിശോധന നടക്കുന്നത്.സംഭവത്തിൽ ജമേഷ മുബീൻ ഐഎസ് ചാവേറാണെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്.

വ്യാഴാഴ്ച എട്ടിടങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. തമിഴ് നാട്ടിലെ ഏഴ് ജില്ലകളിലും പാലക്കാടും റെയ്ഡ് തുടരുകയാണ്. കോയമ്പത്തൂരിലെ 33 ഇടങ്ങളിലും ചെന്നൈയിലെ അഞ്ച് ഇടങ്ങളിലും പരിശോധന നടത്തിയെന്നും ഡിജിറ്റൽ തെളിവുകൾ കണ്ടെത്തിയെന്നും എൻഐഎ വെളിപ്പെടുത്തുന്നു.

ഇന്റലിജൻസ് ഏജൻസികൾ നൽകിയ വിവരത്തിന്റേയും കേസിൽ അറസ്റ്റിലായ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലുമാണ് പരിശോധന തുടരുന്നത്. കോയമ്പത്തൂരിൽ മാത്രം 20 ഇടങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഉക്കടം, കോട്ടൈമേട്, പോത്തന്നൂർ, കുനിയംമുത്തുർ, സെൽവപുരം എന്നീ സ്ഥലങ്ങളിലാണ് കോയമ്പത്തൂർ നഗരത്തിലെ റെയ്ഡ്. സ്ഫോടനത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നാണ് എൻ.ഐ.എ പരിശോധിക്കുന്നത്.

Related Articles

Latest Articles