Saturday, January 10, 2026

മദ്രസയിൽ പോകുകയായിരുന്ന കുട്ടിയെ ആക്രമിച്ച സംഭവം; പ്രതി ഇതിന് മുമ്പ് പെൺകുട്ടിയുടെ കൂട്ടുകാരെ ആക്രമിച്ചിട്ടുണ്ട്, പ്രതികരണവുമായി ബന്ധുക്കൾ

കാസർഗോഡ്: ഇന്നലെ ഉദ്യാവാറിൽ ഒമ്പത് വയസുകാരിയെ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് കുട്ടിയുടെ ബന്ധുക്കൾ. പ്രതി ഇതിന് മുമ്പ് പെൺകുട്ടിയുടെ കൂട്ടുകാരെ ആക്രമിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപണം ഉന്നയിച്ചു. കൂട്ടുകാരെ കല്ലെറിഞ്ഞുവെന്ന് കുട്ടി ബന്ധുക്കളോട് പറഞ്ഞിട്ടുണ്ട്. സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തും.

കഴിഞ്ഞ ദിവസമാണ് മദ്രസയിൽ പോവുകയായിരുന്ന വിദ്യാർത്ഥിനിയെ പൊക്കിയെടുത്ത് നിലത്തെറിഞ്ഞത്. സംഭവത്തിൽ മഞ്ചേശ്വരം സ്വദേശി സിദ്ധിഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടി സാരമായ പരുക്കകളോടെ ചികിത്സയിൽ കഴിയുകയാണ്. റോഡരികിൽ നിൽക്കുകയായിരുന്ന കുട്ടിയെ ഉപദ്രവിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. യുവാവിന് മാനസിക പ്രശ്‌നമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു

Related Articles

Latest Articles