Wednesday, September 30, 2026

ഒന്നടങ്കം തരൂരിനെതിരെ;രേഖാമൂലം പരാതി നൽകുമെന്ന് നാട്ടകം സുരേഷ്,തരൂർ ഉദ്ഘാടനം ചെയ്യുന്ന യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ,കോൺഗ്രസ്സിൽ പോര് മുറുകുന്നു

കോട്ടയം : കോൺഗ്രസിൽ പോര് മുറുകുമ്പോൾ തരൂരിനെതിരെ രേഖാമൂലം പരാതി നൽകുമെന്ന് വ്യക്തമാക്കി നാട്ടകം സുരേഷ്.തരൂർ ഉദ്ഘാടനം ചെയ്യുന്ന യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും വ്യക്തമാക്കി. പരിപാടികൾ അതത് ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ അറിയിക്കണമെന്ന് അച്ചടക്കസമിതി തീരുമാനം എടുത്തതാണെന്നും ഇത് പാലിക്കപ്പെടാത്തത് കൊണ്ടാണ് പങ്കെടുക്കാത്തതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വിശദീകരിച്ചു.പരിപാടിയെ കുറിച്ച് തന്നെ അറിയിക്കാത്തതിനാൽ തരൂരിനൊപ്പം യൂത്ത് കോൺഗ്രസ് വേദിയിൽ എത്തില്ലെന്ന നിലപാടിലാണ് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും.വിവാദങ്ങൾക്കിടെയിലും തരൂർ ഇന്ന് കോട്ടയത്ത് യൂത്ത് കോൺഗ്രസ് മഹാസമ്മേളനം ഉദ്ഘാടനം ചെയ്യും.

ശശി തരൂർ സമാന്തര നീക്കം നടത്തുമെന്ന് കരുതുന്നില്ലെന്നും ഡിസിസിയുടെ പരാതിയെ കുറിച്ച് ഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും കെപിസിസി വേണ്ടനിലയിൽ അന്വേഷിച്ച് നിലപാട് എടുക്കുമെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.താരിഖ് അൻവറിന്റെയും അച്ചടക്ക സമിതിയുടെയും നിർദ്ദേശം ലംഘിക്കപ്പെട്ടുവെന്ന് നാട്ടകം സുരേഷ് വിശദീകരിച്ചു. ശശി തരൂരിനെതിരെ അച്ചടക്ക സമിതിക്ക് രേഖാമൂലം പരാതി നൽകും. ഇതുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, തിരുവഞ്ചൂർ രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തുകയാണ്

Related Articles

Latest Articles