Tuesday, November 3, 2026

നാട് കാക്കുന്നവരെ നായയോടുപമിച്ച് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥന്റെ ഫേസ്ബുക്‌പോസ്റ്റ് ; സൈനികരെ അപമാനിച്ച ഉദ്യോഗസ്ഥനെതിരെ കേസെടുക്കാനും വകുപ്പുതല അന്വേഷണവും ആവശ്യപ്പെട്ട് വിമുക്ത സൈനിക സംഘടന

തിരുവനന്തപുരം : അതിർത്തി കയ്യേറാൻ എത്തിയ ചൈനീസ് പട്ടാളത്തെ തുരത്തിയ ഇന്ത്യൻ സൈന്യത്തിന് രാജ്യത്തിൻ്റെ നാനാഭാഗത്തുനിന്നും അഭിനന്ദങ്ങൾ ലഭിക്കുകയാണ്.എന്നാൽ ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചുകൊണ്ടുള്ള സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥന്റെ ഫേസ്ബുക്‌പോസ്റ്റ് വൻ പ്രതിഷേധത്തിന് കാരണമാകുന്നു. തിരുവനന്തപുരം സ്വദേശിയുംcivil supplies ഉദ്യോഗസ്ഥനുമായ സുജയ് കുമാറാണ് ഇന്ത്യൻ സൈനികരെ പട്ടിയോടുപമിച്ച് ഫേസ്ബുക് പോസ്റ്റിട്ടത്. സൈനികരെ അപമാനിച്ച ഇദേഹത്തിനെതിരെ കേസ് എടുക്കണമെന്നും വകുപ്പ് തല നടപടി വേണമെന്നും അന്തപുരി വിമുക്ത സൈനികരുടെ സംഘടനാ പ്രസിഡൻറ് രാജേന്ദ്രപ്രസാദ് ഉന്നത സൈനിക കേന്ദ്രങ്ങൾക്ക് പരാതി നൽകി.

Related Articles

Latest Articles