Friday, May 3, 2024
spot_img

ശരണ മന്ത്രത്തിലലിയാൻ തയ്യാറെടുത്ത് റാന്നി;
അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി റാന്നി അയ്യപ്പ മഹാ സത്രം കൊടിക്കൂറ സമർപ്പിച്ചു : കൊടി കുമ്മനം രാജശേഖരൻ 15 ന് ഉയർത്തും

റാന്നി: ഡിസംബർ 15 മുതൽ റാന്നിയിൽ നടക്കുന്ന അയ്യപ്പ മഹാ സത്ര വേദിയിൽ താൽക്കാലിക ശബരിമല ക്ഷേത്രത്തിനു മുന്നിലായി പ്രതിഷ്ഠിക്കുന്ന കൊടിമരത്തിൽ ഏറ്റുന്നതിനുള്ള ധ്വജവും ധ്വജ കയറും കവടിയാർ കൊട്ടാരം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി സത്രം സംഘാടക സമിതി തിരുവനതപുരം പ്രതിനിധികളായ ഹിന്ദു ധർമ പരിഷത് പ്രവർത്തകർക്ക് കൈമാറി. പ്രത്യേക കൊടി രൂപകൽപന ചെയ്തത് പ്രശസ്ത ശില്പി ഹരിച്ചക്കുളമാണ് . ധ്വജം ഘോഷയാത്രയായി 15 നു രാവിലെ റാന്നി തോട്ടമൺ കാവ് ദേവീ ക്ഷത്രത്തിലെത്തും. മഹാ നാമ ജപഘോഷയാത്രയായെത്തുന്ന ധ്വജം മുൻ മിസോറാം ഗവർണർ കുമ്മനം രാജ ശേഖരൻ സത്ര വേദിയിലെ കൊടിമരത്തിൽ ഉയർത്തും.

സത്ര വിളംബര വേദിയിൽ ഇന്നലെ നാരായണീയ യന്ജം നടത്തി. ചെങ്ങന്നൂർ കാരക്കാട് ശ്രീ ധർമ ശാസ്താ നാരായണീയ സമിതിയാണ് ഇന്നലെ പാരായണം നടത്തിയത്. വിശ്വ ഹിന്ദു പരിഷത്ത് സംഥാന മാതൃ ശക്തി സംയോജക മിനി ഹരികുമാർ, സ്വാമി പവന പുത്ര ദാസ്, സത്രം ജനറൽ കൺവീനർ എസ് അജിത് കുമാർ, പ്രസിഡണ്ട് പ്രസാദ് കുഴിക്കാലാ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി ബിജുകുമാർ കുട്ടപ്പൻ തുടങ്ങിയവർ യന്ജത്തിൽ പങ്കെടുത്തു. അന്നദാന യജ്ഞവും നടത്തി.

Related Articles

Latest Articles