കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ.സൂരജിന്‍റെ സ്വത്ത് വകകള്‍ ഇ.ഡി.കണ്ടുകെട്ടി. 1.62 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്.ഭൂമി, ബാങ്കുകളിലെ സ്ഥിരനിക്ഷേപം, ഓഹരിനിക്ഷേപം തുടങ്ങിയവ കണ്ടുകെട്ടിയ സ്വത്തുവകകളിൽ ഉൾപ്പെടുന്നു.
സൂരജ് ഭാര്യയുടെയും മക്കളുടെയും ബെനാമികളുടെയും പേരില്‍ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തി. വന്‍തോതില്‍ ഭൂമിയും വാഹനങ്ങളും ഇയാൾ വാങ്ങിക്കൂട്ടി. സൂരജിന്‍റെ 10.43 കോടി രൂപയുടെ സ്വത്ത് വകകളാണ് ഇഡി ഇതുവരെ കണ്ടുകെട്ടിയിട്ടുള്ളത്.

