മംഗലാപുരം : മെഡിക്കൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് നൽകിയ ഇന്ത്യൻ വംശജനായ യുകെ പൗരൻ അറസ്റ്റിൽ. . നീൽ കിഷോരിലാൽ റാംജി ഷാ എന്ന മെഡിക്കൽ വിദ്യാർത്ഥിയെയാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പ്രതിയിൽ നിന്നും 2 കിലോ കഞ്ചാവും മൊബൈലും പണവും ഒരു കളിത്തോക്കും പിടിച്ചെടുത്തു.തുടർന്നുള്ള അന്വേഷണത്തിൽ മെഡിക്കൽ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് നൽകിയിരുന്നതായി നീൽ വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പിജികൾ, ഹോസ്റ്റലുകൾ, വാടകവീടുകൾ എന്നിവിടങ്ങളിൽ എല്ലാം പോലീസ് പരിശോധന നടത്തി. പരിശോധനയിൽ മയക്കുമരുന്ന് ഉപയോഗിച്ച 9 പേരെ പിടികൂടി. അറസ്റ്റിലായവരിൽ ഡോക്ടർമാരും ബിഡിഎസ് വിദ്യാർത്ഥികളും എംബിബിഎസ് വിദ്യാർത്ഥികളും ഫിസിയോതെറാപ്പി വിദ്യാർത്ഥിയും ഉണ്ട്

