Saturday, May 4, 2024
spot_img

കോൺഗ്രസിനുള്ളിൽ പോര് മുറുകുന്നു;
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ പ്രത്യേക കുപ്പായമുണ്ടോ?
ചെന്നിത്തലയെ പരിഹസിച്ച് മുരളീധരൻ രംഗത്ത്

കണ്ണൂര്‍ : കോൺഗ്രസ് പാർട്ടിക്കുള്ളിൽ പോര് മുറുകുന്നതായുള്ള വ്യക്തമായ സൂചനകൾ നൽകിക്കൊണ്ട് ‘മുഖ്യമന്ത്രിക്കുപ്പായ’ വിവാദത്തില്‍ രമേശ് ചെന്നിത്തലയെ പരിഹസിച്ച് കെ. മുരളീധരന്‍ എം.പി രംഗത്തെത്തി . മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പ്രത്യേകിച്ച് കുപ്പായമില്ലെന്നും തലേന്നിട്ട ഡ്രസ് അലക്കി ധരിച്ചാണ് സാധാരണ സത്യപ്രതിജ്ഞ ചെയ്യാറുള്ളതെന്നുമാണ് മുരളീധരന്റെ പരിഹാസം.

എല്ലാവർക്കും സജീവമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ശശി തരൂര്‍ കോണ്‍ഗ്രസിന്റെ എം.പിയാണ്. പാര്‍ട്ടി പരിപാടികളിലോ പൊതുപരിപാടികളിലോ പങ്കെടുക്കുന്നതിന് അദ്ദേഹത്തിന് യാതൊരു വിലക്കുമില്ല. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ഡി.സി.സിയെ അറിയിക്കണം എന്ന നിര്‍ദേശം എനിക്കുള്‍പ്പെടെ എല്ലാവര്‍ക്കും കൊടുത്തിട്ടുണ്ട്, . അതില്‍ക്കൂടുതല്‍ ഒരു നിയന്ത്രണവുമില്ല. അദ്ദേഹം ഇപ്പോള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടല്ലോ. പിന്നെന്താ കുഴപ്പം- മുരളീധരന്‍ ചോദിച്ചു .

അങ്ങനെ പ്രത്യേകിച്ച് കുപ്പായമുണ്ടോ മുഖ്യമന്ത്രിക്ക്? മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍, തലേന്നൊക്കെ ഇട്ട ഡ്രസ് ഒന്ന് അലക്കിയിട്ടാണ് സാധാരണ ചെയ്യാറ്. മുന്‍പ് ബ്രിട്ടീഷുകാരുടെ കാലത്ത് സ്യൂട്ട് ഇട്ടാണ് സത്യപ്രതിജ്ഞ ചെയ്യാറുണ്ടായിരുന്നതെന്ന് കേട്ടിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. പക്ഷേ ഇപ്പോള്‍ അതൊന്നുമില്ല, ജനാധിപത്യമല്ലേ- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles