Sunday, January 4, 2026

അന്താരാഷ്ട്ര തലത്തില്‍ തിളങ്ങി ആര്‍ആര്‍ആർ ; വീണ്ടും രണ്ടന്താരാഷ്ട്ര പുരസ്‌ക്കാരങ്ങൾ , ഒപ്പം വിഖ്യാത സംവിധായകൻ ജയിംസ് കാമറൂണിന്റെ അഭിനന്ദനവും

അന്താരാഷ്ട്ര തലത്തില്‍ വീണ്ടും നേട്ടം കൊയ്ത് ആര്‍ആര്‍ആര്‍. ക്രിട്ടിക്സ് ചോയിസ് അവാര്‍ഡില്‍ രണ്ട് പുരസ്കാരങ്ങളാണ് ആര്‍ആര്‍ആര്‍ സ്വന്തമാക്കിയത്. മികച്ച വിദേശ ഭാഷ ചിത്രത്തിനും, മികച്ച ഗാനത്തിനുമുള്ള അവാര്‍ഡാണ് എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ എന്ന ചിത്രം കരസ്ഥമാക്കിയത്. പുരസ്കാരം ഏറ്റുവാങ്ങിയ എസ്എസ് രാജമൗലി ഈ വിജയം അമ്മയ്ക്കും ഭാര്യയ്ക്കും സമര്‍പ്പിക്കുന്നതായി അറിയിച്ചു.

അതേസമയം മറ്റൊരു അഭിമാന നിമിഷവും ഉണ്ടായി. വിഖ്യാത സംവിധായകൻ ജയിംസ് കാമറൂൺ ‘ആര്‍ആര്‍ആറിനെ’ അഭിനന്ദിച്ചെന്ന് രാജമൗലി ട്വീറ്റ് ചെയ്തു. ജയിംസ് കാമറൂണ്‍ രണ്ട് തവണ ചിത്രം കണ്ടുവെന്ന് പറഞ്ഞതിന്റെ സന്തോഷം സംഗീത സംവിധായകൻ കീരവാണിയും പങ്കുവെച്ചു. ജെയിംസ് കാമറൂണിന് ചിത്രം വളരെ ഇഷ്ടമായെന്നും ഭാര്യയോട് നിര്‍ദ്ദേശിക്കുകയും ചെയ്‌തെന്നും രാജമൗലി പറഞ്ഞു.
കഴിഞ്ഞ ആഴ്ച ഒറിജിനല്‍ സോംഗിനുള്ള ഗോള്‍ഡൻ ഗ്ലോബ് അവാര്‍ഡ് ആര്‍ആര്‍ആർ സിനിമയിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം കരസ്ഥമാക്കിയിരുന്നു. ഒരുപാട് നേട്ടങ്ങളാണ് അന്താരാഷ്ട്ര തലത്തിൽ ചിത്രം നേടിക്കൊണ്ടിരിക്കുന്നത്.

Related Articles

Latest Articles