Sunday, November 1, 2026

കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫിന്റെ ഭാര്യ ഡോ.ശാന്ത ജോസഫ് അന്തരിച്ചു

തൊടുപുഴ : കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫിന്റെ പത്നി ഡോ.ശാന്ത ജോസഫ് (73) അന്തരിച്ചു. തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ അർബുദ ബാധിതയായി ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം. .

ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടറായാണ് സർവീസിൽ നിന്ന് ഡോ. ശാന്ത വിരമിച്ചത്. വരാപ്പുഴ പുത്തൻപള്ളി മേനാച്ചേരി കുടുംബാംഗമാണ് ശാന്ത ജോസഫ്. സംസ്കാരം 19 നു രാവിലെ 11.30 ന് വസതിയിൽ ആരംഭിച്ച് പുറപ്പുഴ സെന്റ് സെബാസ്‌റ്റ്യൻസ് പള്ളി സെമിത്തേരി കുടുംബക്കല്ലറയിൽ നടക്കും.

Related Articles

Latest Articles