Thursday, May 16, 2024
spot_img

തെരഞ്ഞെടുപ്പിന് 400 ദിവസങ്ങൾ!! മുന്നിൽ നിന്ന് നയിക്കാൻ നരേന്ദ്ര മോദി; അത്യാവേശത്തിൽ രാജ്യത്തെ ബിജെപി പ്രവർത്തകർ

ദില്ലി : രാജ്യത്തിന്റെ ഭരണചക്രം ആര് തിരിക്കും എന്ന് തീരുമാനിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് ശേഷിക്കുന്നത് കേവലം 400 ദിവസങ്ങളാണെന്നും ഇനി പ്രവർത്തനങ്ങൾ ടോപ്പ് ഗിയറിലിടേണ്ട സമയമായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജനങ്ങളെ സേവിക്കാൻ കഴിയുന്നതെല്ലാം ചെയ്യണം. നമുക്ക് ചരിത്രം കുറിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞതായി മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ വാക്കുകൾ ഒരേസമയം പ്രചോദനം നൽകുന്നതും സഞ്ചരിക്കേണ്ട പുതിയ പാതയിലേക്ക് നയിക്കുന്നതായിരുന്നുവെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു. ഏകഭാരതം ശ്രേഷ്ഠ ഭാരതമെന്ന ആശയമുൾക്കൊണ്ട് രാജ്യത്തെ ഓരോ ബിജെപി പ്രവർത്തകനും ജനങ്ങളെ സേവിക്കേണ്ടതുണ്ടെന്നും മോദി ആഹ്വാനം ചെയ്തതായി അദ്ദേഹം പറഞ്ഞു.

അതിർത്തി ഗ്രാമങ്ങളിലും മറ്റും മോർച്ചകൾ പോലെയുള്ള പ്രത്യേക പരിപാടികൾ നടപ്പിലാക്കണമെന്ന് മോദി നിർദേശിച്ചു. ഇതിലൂടെ കേന്ദ്രസർക്കാരിന്റെ വികസന പദ്ധതികൾ അതിർത്തികളിലെ ജനങ്ങളിലേക്ക് എത്തുമെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചതായി ഫഡ്‌നാവിസ് പ്രതികരിച്ചു.

18നും 25നും ഇടയിലുള്ള യുവാക്കൾ ഇന്ത്യയിൽ രാഷ്‌ട്രീയ ചരിത്രം കുറിക്കുന്നതിന് ഇതുവരെ സാക്ഷികളായിട്ടില്ല. മുൻ സർക്കാരുകളിൽ നിന്ന് നേരിടേണ്ടി വന്നതുപോലെയുള്ള അഴിമതിയോ തെറ്റായ പ്രവർത്തികളോ അവർ കണ്ടിട്ടില്ല. അതുകൊണ്ട് ബിജെപിയുടെ ഭരണമികവ് യുവാക്കൾ തിരിച്ചറിയേണ്ടതുണ്ടെന്നും മോദി നിർദേശിച്ചതായി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

Related Articles

Latest Articles