Thursday, January 8, 2026

ആത്മ നിർഭരതയുടെ പ്രതീകമായി ആകാശ്! നാരീശക്തിയുടെ പ്രതീകമായി ചേതന ശർമ്മ! റിപ്പബ്ലിക് ദിന പരേഡിൽ കർത്തവ്യപാതയിൽ ഇന്ന് നാരീശക്തിയുടെ വിളംബരം!

ദില്ലി : ഈ റിപ്പബ്ലിക് ദിനത്തിൽ, ഈ വർഷത്തെ ഡൽഹിയിലെകർത്തവ്യ പാതയിൽ നടക്കുന്ന പരേഡിൽ ‘മെയ്ഡ് ഇൻ ഇന്ത്യ’ ആകാശ് ഉപരിതല- ആകാശ മിസൈൽ സംവിധാനത്തിന് നേതൃത്വം നൽകുന്നത് ലെഫ്റ്റനന്റ് ചേതന ശർമ്മയാണ്. രാജസ്ഥാനിലെ ഖാതു ശ്യാം ഗ്രാമത്തിലാണ് ചേതന ശർമ്മ ജനിച്ചത്.

ഭോപ്പാലിലെ എൻഐടിയിൽ നിന്ന് ബിരുദം നേടിയ ശർമ്മ അതിനുശേഷം സിഡിഎസ് പരീക്ഷയെഴുതി. എന്നാൽ ആറാമത്തെ ശ്രമത്തിൽ മാത്രമാണ് ശർമ്മ വിജയിച്ചത്. പരേഡിൽ പങ്കെടുക്കുക എന്നത് തന്റെ വർഷങ്ങളായുള്ള ആഗ്രഹമാണെന്ന് ലെഫ്റ്റനന്റ് ശർമ്മ പറഞ്ഞു.

Related Articles

Latest Articles