മുംബൈ : കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നേരിട്ട കനത്ത തകർച്ച മറന്നു വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ ഉയർത്തെഴുന്നേറ്റ് വിപണി. മികച്ച നേട്ടത്തിലാണ് രണ്ട് ഓഹരി സൂചികകളും ഇന്ന് വ്യാപാരം ക്ലോസ് ചെയ്തത്. സെന്‍സെക്സ് 909.64 പോയന്റ് ഉയര്‍ന്ന് 60,841.88ലും നിഫ്റ്റി 243.60 പോയന്റ് നേട്ടത്തില്‍ 17,854ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്കിങ് ഓഹരികളിലെ മുന്നേറ്റം വിപണിക്ക് കരുത്തായി.അദാനി എന്റര്‍പ്രൈസസും നേട്ടത്തിലേയ്ക്ക് തിരിച്ചെത്തി.
ടൈറ്റാന്‍, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, എസ്ബിഐ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികള്‍ 3 മുതല്‍ 7 ശതമാനം വരെ നേട്ടം കൊയ്തപ്പോൾ . ടെക് മഹീന്ദ്ര, വിപ്രോ, എച്ച്സിഎല്‍ ടെക് എന്നീ ഓഹരികൾ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.