Saturday, October 17, 2026

റോഡരികിലെ സ്ലാബ് തകർന്നു; സെപ്റ്റിക് ടാങ്കിൽ വീണ് അമ്മയ്ക്കും കുഞ്ഞിനും പരിക്ക്

കൊച്ചി: എറണാകുളം ഫോർട്ടുകൊച്ചിയിൽ റോഡരികിലെ സ്ലാബ് തകർന്ന് അമ്മയും കുഞ്ഞും സെപ്റ്റിക് ടാങ്കിൽ വീണ് പരിക്കേറ്റു. എറണാകുളം ചെങ്ങമനാട് സ്വദേശി നൗഫിയയും ഇവരുടെ മകൻ മൂന്ന് വയസുകാരനായ മുഹമ്മദ് റസൂൽ എന്നിവരാണ് കാനയിൽ വീണത്.

വൈപ്പിൻ ജെട്ടിക്ക് സമീപത്തെ സെപ്റ്റിക് ടാങ്കിലാണ് ഇവർ വീണത്.പരിക്കേറ്റ ഇരുവരേയും മട്ടാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Latest Articles