Tuesday, November 3, 2026

സഹകരണ ബാങ്ക് ജപ്തിക്കായി ഉദ്യോഗസ്ഥർ വീട്ടിലെത്തി;
തെരുവിലേക്കിറങ്ങാൻ വയ്യ;ഗൃഹനാഥൻ ജീവനൊടുക്കി

കോട്ടയം :വീട് ജപ്തി ചെയ്യുന്നതിലുള്ള മനോവിഷമത്തിൽ ഗൃഹനാഥൻ ജീവനൊടുക്കി. വൈക്കം തോട്ടകത്ത് സഹകരണ ബാങ്കിന്റെ ജപ്തിക്കിടെയാണ് സംഭവം. വാക്കേത്തറ സ്വദേശി കാർത്തികേയൻ (61) ആണ് ഇന്ന്
ഉച്ചയ്ക്ക് 12.30 ഓടെ തൂങ്ങിമരിച്ചത്.

വീട് ഈടായി നൽകിയാണ് കാർത്തികേയൻ തോട്ടകം സഹകരണ ബാങ്കിൽ നിന്ന് 2014ൽ വായ്പയെടുത്തത്. തുക തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടതോടെ വീട് ജപ്തിയിലായി. ജപ്തി നടപടികൾക്കായി സ്ഥലം അളക്കാൻ ഇന്ന് ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി. ഇതിനിടെയാണ് കാർത്തികേയൻ ജീവനൊടുക്കിയത്.

Related Articles

Latest Articles