Sunday, December 28, 2025

മോട്ടർ വാഹന വകുപ്പ് ആറാടുകയാണ് !! സംസ്ഥാനത്ത് വ്യാപക വാഹന പരിശോധന;264 വാഹനങ്ങളിൽ നിന്ന് പിഴയിനത്തിൽ ഈടാക്കിയത് 2.40 ലക്ഷം രൂപ

തിരുവനന്തപുരം : സംസ്ഥാനത്ത് വാഹന പരിശോധന കർശനമാക്കി മോട്ടർ വാഹന വകുപ്പ്. ഇന്ന് നടത്തിയ വാഹന പരിശോധനയിൽ വൻ ക്രമക്കേടുകളാണ് കണ്ടെത്തിയത്. സ്കൂൾ ബസുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന നടന്നത് . ക്രമക്കേട് കണ്ടെത്തിയ 264 വാഹനങ്ങളിൽ നിന്നായി 2,39,750 രൂപ പിഴയിനത്തിൽ ഈടാക്കിയതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു .

നിർബന്ധമായും കരുതേണ്ട ഫസ്റ്റ് എയ്ഡ് സൂക്ഷിക്കാതിരുന്ന 167 വാഹനങ്ങളിൽ നിന്ന് 83,500 രൂപ പിഴയടപ്പിച്ചു. റോഡ് സുരക്ഷ പാലിക്കാതെയും പുക പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾ, ശബ്ദ മലീനീകരണം ഉണ്ടാക്കിയ വാഹനങ്ങൾ എന്നിവയെന്നു കണ്ടെത്തിയ 78 വാഹനങ്ങളിൽ നിന്നായി 1,56,000 രൂപ ഈടാക്കി.യൂണിഫോം ധരിക്കാതെ വാഹനം ഓടിച്ച ടാക്സി ഡ്രൈവർമാരിൽനിന്ന് 250 രൂപ വീതം പിഴ ഈടാക്കി.

Related Articles

Latest Articles