Saturday, May 18, 2024
spot_img

പത്താം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ;മരണ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയതായി പോലീസ്

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ.വർക്കല അഞ്ചുതെങ്ങിലാണ് സംഭവം.മരണ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയതായി പോലീസ് പറഞ്ഞു.

പത്താം ക്ലാസ് വിദ്യാർത്ഥിയായ ഋതുൽ മനോജാണ് ജീവനൊടുക്കിയത്. കുട്ടിയുടെ അച്ഛൻ വിദേശത്തു നിന്നും മൂന്നു ദിവസത്തെ അവധിക്ക് വന്നിരുന്നു. ശേഷം കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം തിരികെ വിദേശത്തേക്ക് പോയത്. ഉച്ചയ്ക്ക് രണ്ടരയോടെ വീട്ടിലെത്തിയ ഋതുൽ മനോജ് ഉച്ച ഭക്ഷണം കഴിച്ചു. അതിനു ശേഷമാണ് സംഭവം. ശുചിമുറി അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു.

Related Articles

Latest Articles