Tuesday, December 23, 2025

അയോദ്ധ്യയെ തോൽപ്പിച്ച് ഉജ്ജയിൻ ഗിന്നസ് റെക്കോർഡിലേക്ക്, മഹാശിവരാത്രി ദിനത്തിൽ തെളിഞ്ഞത് 18.82 ലക്ഷം ദീപങ്ങൾ!

മഹാശിവരാത്രി ദിനത്തിൽ ലോക റെക്കോർഡ് സൃഷ്ടിച്ച് ഉജ്ജയിൻ. ശിവരാത്രി ദിനത്തിൽ 18.82 ലക്ഷം ദീപങ്ങൾ തെളിയിച്ചാണ് ഉജ്ജയിൻ ലോക റെക്കോർഡ് സൃഷ്ടിച്ചത്. കഴിഞ്ഞ ദീപാവലി ദിനത്തിൽ 15.76 ലക്ഷം വിളക്കുകൾ കത്തിച്ച അയോദ്ധ്യയുടെ റെക്കോർഡാണ് ഉജ്ജയിൻ തകർത്തത്.

സ്കൂൾ വിദ്യാർത്ഥികളും കോളജ് വിദ്യാർത്ഥികളും സാമൂഹിക സംഘടനകളും അടങ്ങിയ 18,000ത്തിലധികം സന്നദ്ധപ്രവർത്തകർ ചേർന്നാണ് ദീപം തെളിയിച്ചത്. ദീപം തെളിയിക്കുന്നതിനായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഉജ്ജയിനിലെത്തിയിരുന്നു. ഉജ്ജയിനിന്റെ പേര് ഗിന്നസ് ബുക്കിൽ ഇടം നേടിയത്തിൽ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി സഹകരിച്ച ജനങ്ങളോട് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

Related Articles

Latest Articles