Sunday, May 19, 2024
spot_img

ഐഫോണിനുള്ള കുറുക്കുവഴിയായി തിരഞ്ഞെടുത്തത് അരും കൊല!! ഓൺലൈനിൽ ഓർഡർ ചെയ്ത ഐഫോണുമായി വന്ന ഡെലിവറി ബോയിയെ കുത്തിക്കൊന്ന്, ഇരുപതുകാരൻ;മൂന്നു ദിവസത്തിനുശേഷം മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിച്ചു

ബംഗളൂരു : ഐഫോണിനുള്ള കുറുക്കുവഴിയായി ഇരുപതുകാരൻ തിരഞ്ഞെടുത്തത് അരും കൊല. ഓൺലൈനിൽ ഓർഡർ ചെയ്ത ഐഫോണുമായി എത്തിയ ഡെലിവറി ബോയിയെ കൊലപ്പെടുത്തിയ കേസിൽ ഇരുപതുകാരനായ യുവാവിനെ കർണാടക പൊലീസ് പിടികൂടി. ഹസൻ ജില്ലയിലെ അരാസികേരെ സ്വദേശിയായ ഹേമന്ത് ദത്ത് എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്യ്തിരിക്കുന്നത്. ഓർഡർ ചെയ്ത ഐഫോണിന്റെ വിലയായ 46,000 രൂപ നൽകാനില്ലാത്തത്തിനാലാണ് ഇയാൾ കൊല നടത്തിയതെന്നാണ് പോലീസ് പറയുന്നത് .

ഫെബ്രുവരി ഏഴിനാണ് നഗരത്തെ നടുക്കിയ കൊലപാതകം നടന്നത്. പ്രതി ഓർഡർ ചെയ്ത ഐഫോണുമായെത്തിയ വീട്ടിലെത്തിയ ഇകാർട്ട് ഡെലിവറി ബോയി ഹേമന്ത് നായിക്കാണ് അരും കൊലയ്ക്കിരയായത്. ഫോണുമായെത്തിയ നായിക്കിനോട്, ബോക്സ് തുറക്കാൻ ഹേമന്ത് ദത്ത് ആവശ്യപ്പെട്ടു. എന്നാൽ ബോക്സ് പണം സ്വീകരിക്കുന്നതിനു മുൻപ് തുറന്നു നോക്കാൻ തങ്ങൾക്ക് അധികാരമില്ലെന്നും. അഥവാ അങ്ങനെ തുറന്നാൽ തിരിച്ചെടുക്കാനാകില്ലെന്നും നായിക്ക് പറഞ്ഞു .ശേഷം പണം ആവശ്യപ്പെട്ടതോടെ ഹേമന്ദ് ദത്ത്, നായിക്കിനെ കത്തിയെടുത്തു കുത്തുകയായിരുന്നു.

കൊലപാതകത്തിനു ശേഷം ഹേമന്ത് നായിക്കിന്റെ മൃതദേഹം ചാക്കിൽക്കെട്ടി മൂന്നു ദിവസത്തോളം പ്രതി വീട്ടിൽ സൂക്ഷിച്ചു. അതിനുശേഷം റെയിൽവേ ട്രാക്കിനു സമീപം വച്ച് പെട്രോൾ ഒഴിച്ച് കത്തിച്ചതായാണ് പൊലീസ് കണ്ടെത്തിയത്.

ഹേമന്ത് നായിക്കിനെ കാണാനില്ലെന്ന സഹോദരൻ മഞ്ജു നായിക്കിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. അന്വേഷണം പുരോഗമിക്കവെയാണ് കൊലപാതക വിവരം പുറത്തുവരുന്നത്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഹേമന്ത് ദത്ത് കുടുങ്ങിയത്.

Related Articles

Latest Articles