Wednesday, January 14, 2026

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം : ജനവാസമേഖലകളിൽ ഇറങ്ങി കാട്ടുകാെമ്പൻമാർ, തുരത്തി ഓടിച്ച് വനംവകുപ്പ്

ഇടുക്കി: ഇടുക്കിയിൽ കാട്ടാന ആക്രമണങ്ങൾ തുടരുന്നു. മൊട്ടവാലൻ, ചക്കകൊമ്പൻ എന്നീ കാട്ടുകൊമ്പൻമാരാണ് ചിന്നക്കനാലിലെ ജനവാസ മേഖലയിൽ ഇറങ്ങിയത്. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തിയിരുന്നു.

വിവരമറിഞ്ഞ് ചിന്നക്കനാലിൽ എത്തിയ വനം വകുപ്പ് വാച്ചർമാരുടെ നേതൃത്വത്തിലാണ് കാട്ടാനയെ
ജനവാസ മേഖലയിൽ നിന്നും ഓടിച്ചുവിട്ടത്. എന്നാൽ ഇപ്പോഴും സമീപ പ്രദേശത്തു തന്നെയുള്ള ചക്കക്കൊമ്പനെ തുരത്താനുള്ള ശ്രമത്തിലാണ് നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും.

Related Articles

Latest Articles