Tuesday, April 30, 2024
spot_img

ജനങ്ങൾ സിനിമയെ തിരികെ വിളിക്കുന്നു, പുഴ നന്നായൊഴുകട്ടെ ! പ്രദർശനം മാറ്റിയ തീയറ്ററുകളിൽ പോലും തിരികെയെത്തി ‘പുഴ മുതൽ പുഴ വരെ’! തത്വമയിയുടെ പ്രത്യേക പ്രദർശനം നാളെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: 1921 ലെ ഹിന്ദു വംശഹത്യയുടെ കഥപറയുന്ന പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നാളെ. തമസ്ക്കരിക്കപ്പെട്ട ചരിത്ര വസ്തുതകൾ പുറത്ത് കൊണ്ടുവരുന്ന ചിത്രത്തിന്റെ പ്രമേയം ജനങ്ങളിലേക്കെത്തിക്കുന്നതിനായി വിശിഷ്ട വ്യക്തികൾക്കും പൊതുജനങ്ങൾക്കുമായി തത്വമയി നെറ്റ്‌വർക്കാണ് സൗജന്യ പ്രദർശനം ഒരുക്കുന്നത്. മാർച്ച് 12 ന് വൈകുന്നേരം 06:30 ന് തിരുവനന്തപുരം ഏരീസ് പ്ലക്‌സിലാണ് പ്രദർശനം. പ്രത്യേക പ്രദർശനത്തിന് വൻ പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കുള്ളിൽ സീറ്റുകൾ മുഴുവനും ബുക്ക് ചെയ്യപ്പെട്ടു. വർഷങ്ങളായി തമസ്ക്കരിക്കപ്പെട്ട ചരിത്ര സത്യങ്ങൾ വിളിച്ചുപറഞ്ഞ ചലച്ചിത്രമായ കശ്മീർ ഫയൽസും തത്വമയി സമാനരീതിയിൽ ജനകീയമാക്കിയിരുന്നു.

അതേസമയം കേരളത്തിലെമ്പാടും പ്രദർശനം മാറ്റിയ തീയറ്ററുകളിലെല്ലാം ചിത്രം തിരിച്ചെത്തുകയാണ്. ഒറ്റപ്പാലം, മഞ്ചേരി, പയ്യന്നൂർ, കാസർകോട് തുടങ്ങി നിരവധിയിടങ്ങളിൽ ചിത്രം തിരികെയെത്തിയിട്ടുണ്ട്. ജനം സിനിമയെ തിരികെ വിളിക്കുന്നുവെന്നും പുഴ നന്നായൊഴുകട്ടെയെന്നുമാണ് സംവിധായകൻ രാമസിംഹൻ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിലൂടെ പ്രതികരിച്ചത്. നേരത്തെ ‘ധർമ്മയുദ്ധത്തിൽ പങ്കാളികളാകേണ്ടത് എങ്ങിനെയെന്ന് തത്വമയിക്കറിയാം’ എന്ന് തത്വമയിയുടെ പ്രത്യേക പ്രദർശനത്തെ പരാമർശിച്ച് സംവിധായകൻ പറഞ്ഞിരുന്നു.

Related Articles

Latest Articles