Sunday, November 8, 2026

വിശ്വേശ്വർ ഹെഗ്ഡെ കഗേരി കർണ്ണാടക നിയമസഭാ സ്പീക്കറാകും

ബംഗലൂരു: കർണ്ണാടക നിയമസഭ സ്പീക്കർ സ്ഥാനത്തേക്ക് ബിജെപി എം എൽ എ വിശ്വേശ്വർ ഹെഗ്ഡെ കഗേരി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കർണ്ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെയും മറ്റ് മുതിർന്ന ബിജെപി നേതാക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു അദ്ദേഹം പത്രിക സമർപ്പിച്ചത്.

കർണ്ണാടക നിയമസഭയിൽ യെദ്യൂരപ്പ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചതോടെ കോൺഗ്രസ്സ് എം എൽ എ കെ ആർ രമേശ് കുമാർ സ്പീക്കർ പദവി രാജി വെച്ചിരുന്നു.

Related Articles

Latest Articles