ചെന്നൈ : ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലെ മോഷണത്തിൽ പ്രതികൾ അറസ്റ്റിൽ.വീട്ടുജോലിക്കാരിയായ ഈശ്വരി, ഡ്രൈവർ വെങ്കിടേശൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് രജനീകാന്തിന്റെ മകൾ ഐശ്വര്യ രജനീകാന്തിന്റെ വീട്ടിൽ മോഷണം നടന്നത്.ചെന്നൈ പോയസ് ഗാർഡനിലുള്ള വസതിയില്‍ നിന്നാണ് ലക്ഷങ്ങൾ വിലമതിക്കുന്ന നിരവധി സ്വർണാഭരണങ്ങളും രത്നങ്ങളും മോഷണം പോയത്.
മോഷണവുമായി ബന്ധപ്പെട്ട് തെയ്നാമ്പേട്ട് പോലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച പരാതി നൽകിയിരുന്നു.പരാതിയിൽ ജോലിക്കാരിയെയും ഡ്രൈവറെയും സംശയിക്കുന്നതായി ഐശ്വര്യ വ്യക്തമാക്കിയിരുന്നു.ഇതേത്തുടർന്നാണ് ജോലിക്കാരിയെയും ഡ്രൈവറെയും പോലീസ് ചോദ്യം ചെയ്തത്.പിന്നീട് നടത്തിയ തിരച്ചിലിൽ പ്രതികളിൽ നിന്നും മോഷണവസ്തുക്കളും കണ്ടെത്തുകയായിരുന്നു.