Tuesday, May 21, 2024
spot_img

ഫാരിസ് അബൂബക്കറിന്റെ ബിനാമി?ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടിൽ ഇ ഡി യുടെ റെയ്‌ഡ്‌, ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചു

തിരുവനന്തപുരം: ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടിൽ ഇ ഡിയുടെ പരിശോധന. കഴിഞ്ഞ ദിവസം ഇ ഡിയും ആദായ നികുതിവകുപ്പും ചേർന്ന് പരിശോധന നടത്തിയ വ്യവസായി ഫാരിസ് അബൂബക്കറിന്റെ ബിനാമിയാണ് നാദിറയുടെ ഭർത്താവ് സുരേഷ് കുമാര്‍ എന്ന വിവരം ലഭിച്ചതിന് പിന്നാലെയാണ് ഡിസിസി സെക്രട്ടറി നാദിറയുടെ വീട്ടിൽ ഇ ഡി എത്തിയത്.പരിശോധന 30 മണിക്കൂറോളം നീണ്ടു. പരിശോധനയില്‍ ലാപ്‌ടോപുകള്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. തിരുവനന്തപുരം മണ്ണന്തലയ്ക്കടുത്തുള്ള വീട്ടിലാണ് റെയ്ഡ് നടത്തുന്നത്.

കേരളത്തില്‍ വിവിധയിടങ്ങളിലായി ഫാരിസ് അബൂബക്കറിന്റെ ബിനാമി പേരില്‍ സുരേഷ് കുമാര്‍ ഭൂമി വാങ്ങിയിട്ടുണ്ടെന്നാണ് സൂചന. രാജ്യമൊട്ടാകെ ഫാരിസ് അബൂബക്കറിന്റെ കേന്ദ്രങ്ങളിലും ഓഫീസിലുമായി 98 ഇടങ്ങളിലാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. നിലവില്‍ ഫാരിസിന്റെ ഓഫീസിലെ ജീവനക്കാരന്‍ കൂടിയാണ് സുരേഷ് കുമാര്‍.

Related Articles

Latest Articles