Sunday, June 2, 2024
spot_img

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞിറങ്ങിയ യുവതി പീഡിപ്പിക്കപ്പെട്ട സംഭവം;യുവതിയെ മൊഴിമാറ്റാൻ പ്രേരിപ്പിച്ചതിന് താത്കാലിക ജീവനക്കാരിക്കെതിരെ ഇന്ന് കേസെടുത്തേക്കും

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞിറങ്ങിയ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ താൽകാലിക ജീവനക്കാരിക്കെതിരെ ഇന്ന് കേസെടുത്തേക്കും.യുവതിയെ മൊഴിമാറ്റാൻ പ്രേരിപ്പിച്ചതിനാണ് കേസെടക്കുക.സസ്പെൻഡ് ചെയ്യപ്പെട്ട നഴ്സിംഗ് അസിസ്റ്റന്റ് അടക്കം അഞ്ച് പേർക്കെതിരെ കഴിഞ്ഞദിവസം തന്നെ ജാമ്യം ഇല്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. 

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു, മൊഴിമാറ്റാൻ പ്രേരിപ്പിച്ചു എന്നിവയാണ് കുറ്റങ്ങൾ. പരാതി പിൻവലിക്കാൻ കടുത്ത സമ്മർദ്ദം ഉണ്ടെന്നായിരുന്നു അതിജീവിതയുടെ വെളിപ്പെടുത്തൽ. കേസിൽ അറസ്റ്റിലായ പ്രതി വടകര സ്വദേശി കെ. ശശീന്ദ്രൻ റിമാൻഡിൽ ആണ്

Related Articles

Latest Articles